|    Dec 6 Tue, 2016 8:24 am
FLASH NEWS

രണ്ടാം മാറാട് കേസ് അന്വേഷണം സിബിഐയ്ക്ക്

Published : 10th November 2016 | Posted By: G.A.G

high-court-of-kerala

കൊച്ചി : രണ്ടാം മാറാട് കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംഭവങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസാഹാജി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ്   വിധി. മാറാട് കലാപവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കഴിയില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.
കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചനയാണ് സിബിഐ അന്വേഷിക്കുക. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണെന്ന് നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേസ് സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ല എന്ന്് സംസ്ഥാനസര്‍ക്കാരും അറിയിച്ചിരുന്നു.
ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ റിപോര്‍ട്ടുള്ള സാഹചര്യത്തില്‍ അന്വേഷണമേറ്റെടുക്കാന്‍ സന്നദ്ധമാണെന്നായിരുന്നു സിബിഐ വ്യക്തമാക്കിയത്. 2003 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 623 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day