|    Dec 10 Sat, 2016 10:31 am

രഞ്ജി: ത്രിപുരയ്ക്ക് ബാറ്റിങ് തകര്‍ച്ച

Published : 30th November 2016 | Posted By: SMR

കട്ടക്ക്: രഞ്ജിട്രോഫി ക്രിക്കറ്റിലെ ഗ്രൂപ്പ് സി മല്‍സരത്തില്‍  കേരളത്തിനെതിരേ ഒന്നാമിന്നിങ്‌സില്‍ ത്രിപുര 213 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ദിനം കളി പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സ് എടുത്തിട്ടുണ്ട്.
കേരളത്തിന്റെ  സന്ദീപ് വാര്യര്‍, ജലജ് സക്‌സേന എന്നിവരുടെ  മികച്ച ബോളിങ്ങ് പ്രകടനമാണ് ത്രിപുരയയെ ഒന്നാം ദിനം തന്നെ പിടിച്ചു കെട്ടാന്‍ സഹായകമായത്. ഇരുവരും മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. ത്രിപുരക്കു വേണ്ടി അര്‍ദ്ധസെഞ്ചുറിനേടിയ യശ്പാല്‍സിങ്ങും (42 ) മണിശങ്കര്‍ മൂരാഷിഖുമാണ് ടോപ്പ്‌സ്‌കോറര്‍മാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day