|    Dec 8 Thu, 2016 5:26 pm
FLASH NEWS

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

Published : 15th November 2016 | Posted By: SMR

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിനു ബാറ്റിങ് തകര്‍ച്ച. ഒന്നാമിന്നിങ്‌സില്‍ കേരളം 342 റണ്‍സിന് കൂടാരംകയറി. രണ്ടാം ദിനം രണ്ടിന് 290 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് തൊട്ടതെല്ലാം പിഴച്ചു. മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ 35 റണ്‍സെടുത്ത് മോശമില്ലാത്ത പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റു താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
രണ്ടാം ദിനം അഞ്ച് കേരള ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. ഇതില്‍ സചിന്‍ ബേബിയും ഹാബിദ് അഹ്മ ദും കെ മോനിഷും അക്കൗണ്ട് തുറക്കാനാവാതെയാണ് മടങ്ങിയത്. നേരത്തേ രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ഭവിന്‍ താക്കൂറും(117) ക്യാപ്റ്റന്‍ രോഹന്‍ പ്രേമും നേടിയ സെഞ്ച്വറികളാണ് കേരളത്തിനു കരുത്തായത്. 42 റണ്‍സിന് ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ റിഥുരാജ് രാജീവ് സിങാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകര്‍ത്ത് കളഞ്ഞത്.
മറുപടി ബാറ്റിങില്‍ രണ്ടാം ദിനം കളി പിരിയുമ്പോള്‍ ഗോവ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിട്ടുണ്ട്. വിനോദ് കുമാര്‍ മൂന്ന് വിക്കറ്റുകളും സന്ദീപ് വാര്യരും ഫാബിദ് അഹ്മദും ഓരോ വിക്കറ്റും കേരളത്തിനായി വീഴ്ത്തി. സൗരവ് ബാന്ധേക്കര്‍ (22*), ബഷിര്‍ ജക്തി(19*) എന്നിവരാണ് ക്രീസില്‍
അതേസമയം,  മഹാരാഷ്ട്രയ്‌ക്കെതിരേ വിദര്‍ഭ 59നു പുറത്താ യി. 25 റണ്‍സിന് ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ അനുപം സങ്കീച്ചയുടെ പ്രകടനമാണ് വിദര്‍ഭയെ തകര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day