|    Dec 8 Thu, 2016 3:42 am
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

Published : 28th October 2016 | Posted By: SMR

ജംഷഡ്പൂര്‍: രഞ്ജി ട്രോഫിയിലെ ഛത്തീസ്ഗഡിനെതിരായ മല്‍സരത്തില്‍ കേരളത്തിനു ബാറ്റിങ് തകര്‍ച്ച. ഒന്നാംദിനം കളിയവസാനിപ്പിക്കുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ (62) അര്‍ധസെഞ്ച്വറിയും സഞ്ജു സാംസണിന്റെ (41) ബാറ്റിങുമാണ് കേരളത്തിനെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഒന്നാംദിനം പിരിയുമ്പോള്‍ 19 റണ്‍സുമായി മലയാളി താരം കെ മോനിഷും നാല് റണ്‍സുമായി സന്ദീപ് വാര്യരുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ 20ല്‍ നില്‍ക്കെ വി എ ജഗദീഷ് (9) നിലയുറപ്പിക്കും മുമ്പ് മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഭവിന്‍ താക്കൂര്‍-രോഹന്‍ സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 33 റണ്‍സുമായി ഭവിന്‍ വിക്കറ്റിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ കേരളം പരുങ്ങലിലായി. മൂന്നാം വിക്കറ്റില്‍ സഞ്ജുവും രോഹ നും  രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വലിയ ഇന്നിങ്‌സ് പടുത്തുയര്‍ത്താനായില്ല.
മധ്യനിരയില്‍ കേരളത്തിന്റെ മിന്നുംതാരങ്ങളായ സചിന്‍ ബേബിയും (0) ജലേജ് സക്‌സേനയും(4) പെട്ടെന്ന് മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ച്വറി നേടി രക്ഷകനായ ഓള്‍റൗണ്ടര്‍ ഇക്ബാല്‍ അബ്ദുല്ലയും(4) പിടിച്ചുനില്‍ക്കാനാവാതെ പെട്ടെന്നു മടങ്ങി.
ഛത്തീസ്ഗഡിനായി പങ്കജ് കുമാര്‍, സുമിത് സുരേഷ്‌റോ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day