|    Dec 10 Sat, 2016 12:49 am
FLASH NEWS

രഞ്ജി ട്രോഫി: കേരളം-ഹരിയാന മല്‍സരം സമനിലയില്‍

Published : 9th November 2016 | Posted By: SMR

ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ ഹരിയാനയ്‌ക്കെതിരേ കേരളത്തിനു സമനില. ഒന്നാമിന്നിങ്‌സില്‍ 101 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഹരിയാന രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. രണ്ടാമിന്നിങ്‌സില്‍ നാലാംദിനം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹരിയാന 315 റണ്‍സെടുത്തതോടെ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഓപണര്‍ നിതിന്‍ സായ്‌നിയുടെ (152*) ഉജ്ജ്വല സെഞ്ച്വറിയാണ് ഹരിയാനയെ മികച്ച സ്‌കോറിലെത്തിച്ചത്. 272 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 17 ബൗണ്ടറികളുണ്ടായിരുന്നു. കളി അവസാനിക്കുമ്പോള്‍ സെയ്‌നയിക്കൊപ്പം 50 റണ്‍സോടെ മോഹിത് ഹൂഡയായിരുന്നു ക്രീസില്‍. രജത് പലിവാലാണ് (75) ഹരിയാന നിരയില്‍ തിളങ്ങിയ മറ്റൊരു താരം. കേരളത്തിനുവേണ്ടി ജലജ് സക്‌സേന രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഇഖ്ബാല്‍ അബ്ദുല്ലയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day