|    Dec 8 Thu, 2016 11:27 am

രഞ്ജി ട്രോഫി: കേരളം മികച്ച ലീഡിലേക്ക്

Published : 24th November 2016 | Posted By: SMR

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്‌ക്കെതിരേ കേരളത്തിന് മികച്ച ലീഡ്. രണ്ടാം ദിനം കളി പരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. കേരളത്തിന് ഇപ്പോള്‍ 222 റണ്‍സ് ലീഡുണ്ട്. രണ്ടാമിന്നിങ്‌സില്‍ മികച്ച പ്രകടനമാണ് കേരള ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. ഓപണര്‍ ഭവിന്‍ താക്കൂര്‍ (56), ക്യാപ്റ്റന്‍ രോഹന്‍ പ്രേം (89), മുഹമ്മദ് അസ്ഹറുദ്ദീന്‍(36) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.
നേരത്തേ ആന്ധ്രയുടെ ഒന്നാമിന്നിങ്‌സ് 226 റണ്‍സില്‍ അവസാനിച്ചിരുന്നു.കേരളത്തിനുവേണ്ടി ഇക്ബാല്‍ അബ്ദുല്ലയും ബേസില്‍ തമ്പിയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ 17 റണ്‍സുമായി സചിന്‍ ബേബിയും ഒരു റണ്‍സുമായി ഇക്ബാല്‍ അബ്ദുല്ലയുമാണ് ക്രീസില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day