|    Dec 3 Sat, 2016 11:12 pm
FLASH NEWS

രഞ്ജി: കേരളം തിരിച്ചടിച്ചു; ഛത്തീസ്ഗഡിന് തകര്‍ച്ച

Published : 29th October 2016 | Posted By: SMR

ജംഷഡ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരേ കേരളം തിരിച്ചടിക്കുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 207നു മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ഒമ്പതു വിക്കറ്റിന് 179 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്.
ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ കേരളത്തിനൊപ്പമെത്താന്‍ അവര്‍ക്ക് 28 റണ്‍സ് കൂടി വേണം. അഭിമന്യു ചൗഹാന്‍ (37), അമന്‍ദീപ് ഖാരെ (35) എന്നിവര്‍ മാത്രമേ ഛത്തീസ്ഗഡ് നിരയില്‍ അല്‍പ്പെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയുള്ളൂ.
മൂന്നു വിക്കറ്റ് വീതം പിഴുത കെ എസ് മോനിഷും ഇഖ്ബാല്‍ അബ്ദുല്ലയുമാണ് കേരളത്തിന് മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം സമ്മാനിച്ചത്. ജലജ് സക്‌സേന രണ്ടു വിക്കറ്റ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day