|    Dec 6 Tue, 2016 9:30 pm
FLASH NEWS

രഞ്ജി:കേരളം ജയത്തിലേക്ക്

Published : 2nd December 2016 | Posted By: SMR

കട്ടക്ക്: ത്രിപുരയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ജയത്തിലേക്ക്. രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം 117 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസം ബാക്കി നില്‍ക്കെ പത്ത് വിക്കറ്റുകള്‍ കയ്യിലുള്ള കേരളത്തിന് ജയിക്കാന്‍ 66 റണ്‍സ് മാത്രംമതി. മൂന്നാംദിനം കളി പിരിയുമ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീനും(80) ഭവിന്‍ താക്കൂറുമാണ് (37) ക്രീസില്‍.
ഒന്നാമിന്നിങ്‌സില്‍ ത്രിപുര ഉയര്‍ത്തിയ 213 റണ്‍സിനെതിരേ കേരളം 193 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 162 റണ്‍സിന് ത്രിപുരയെ പുറത്താക്കി കേരളം മല്‍സരത്തിലേക്ക് തിരിച്ചുവന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനാണ് ത്രിപുരയെ തകര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day