|    Dec 7 Wed, 2016 2:05 pm
FLASH NEWS

രജിസ്‌ട്രേഷന്‍ പുതുക്കല്‍: യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിബന്ധന പിന്‍വലിക്കണമെന്ന്

Published : 28th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: സര്‍ക്കാറിന്റെ കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ബാങ്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന് ഗവ. കോണ്‍ട്രാകേ്ടഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള കരാറുകാര്‍ക്ക് ബാങ്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പഴയ സ്ഥിതിയില്‍ തന്നെ രജിസ്‌ട്രേഷന്‍ പുതുക്കിത്തരണമെന്നും ടെന്‍ഡര്‍ ചെയ്യുമ്പോള്‍ ഐറ്റം ബാര്‍ റേറ്റ് ക്വാട്ട് ചെയ്യണമെന്നുള്ള നിബന്ധന 15 ലക്ഷം രൂപവരെയുള്ള പ്രവര്‍ത്തികള്‍ക്ക് പഴയരീതിയില്‍ ശതമാനം ക്വാട്ട് ചെയ്യുന്നത് തുടരണമെന്നും ആവശ്യപ്പെട്ടു. പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ മണല്‍, മണ്ണ്, ജില്ലി മുതലായവ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഡിസംബര്‍ ഏഴിന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണയില്‍ ജില്ലയിലെ മുഴുവന്‍ കരാറുകാരെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് എം വി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധു പൊന്നന്‍, രക്ഷാധികാരി ഇ വി കൃഷ്ണപ്പൊതുവാള്‍, ബി എം കൃഷ്ണന്‍നായര്‍, ബി ശാഫി ഹാജി, പി പ്രഭാകരന്‍, ബി എ ഇസ്മായില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day