|    Dec 11 Sun, 2016 3:51 am

രജിസ്ട്രാറുടെ നിലപാട് പക്ഷപാതപരം: കെയുഡബ്ല്യുജെ

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നത് സംഘര്‍ഷം ഉണ്ടാക്കുമെന്ന് രജിസ്ട്രാര്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ നീതിന്യായ സംവിധാനം ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തമായെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
മീഡിയ റൂം തുറക്കുന്നതിന് എതിരു നില്‍ക്കുന്നവരുടെ വാദം ആവര്‍ത്തിച്ചതിലൂടെ നിഷ്പക്ഷമായ സമീപനമല്ല രജിസ്ട്രാര്‍ക്കുള്ളതെന്നാണ് തെളിയുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. മീഡിയ റൂം അടച്ചിട്ടിട്ട് മൂന്നര മാസമായി. ഇക്കാലയളവില്‍ ഒറ്റ മാധ്യമപ്രവര്‍ത്തകനും ഒരു കോടതിയിലും അക്രമം കാണിച്ചിട്ടില്ല. അതേസമയം, കേരളത്തിലങ്ങോളമിങ്ങോളമായി വക്കീലന്‍മാര്‍ അക്രമം കാട്ടി.
1992 മുതല്‍ നിലവിലുള്ള മീഡിയ റൂം വീണ്ടും തുറന്നാല്‍ വക്കീലന്‍മാര്‍ മാത്രമാണ് സംഘര്‍ഷമുണ്ടാക്കുക. അതു തടയേണ്ടവര്‍തന്നെ അവരുടെ താല്‍പര്യം സംരക്ഷിക്കുന്നവരായിരിക്കുകയാണ്. ക്രമസമാധാനപാലനം സര്‍ക്കാരിന്റെയും ചുമതലയാണ്. എന്നിട്ടും കോടതിയില്‍ നിലപാട് വ്യക്തമാക്കാനും ഹാജരാവാനും സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചിട്ടില്ല. ഇതില്‍ അനാസ്ഥയുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങണിയിക്കാന്‍ കൂട്ടുനില്‍ക്കുകയും ഇരുട്ട്‌കൊണ്ട് ഓട്ടയടയ്ക്കുകയും ചെയ്യുന്ന ഹൈക്കോടതി നിലപാട് പുനപ്പരിശോധിക്കപ്പെടണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക