|    Dec 10 Sat, 2016 12:51 am
FLASH NEWS

രക്തദാന സന്ദേശവുമായി ബ്ലഡ് മൊബൈല്‍ നാളെ കോട്ടയത്ത്

Published : 6th November 2016 | Posted By: SMR

കോട്ടയം: സന്നദ്ധ രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും കേരളാ സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നിന്നാരംഭിച്ച ബ്ലഡ് മൊബൈല്‍ ഏഴ് മുതല്‍ 12 വരെ കോട്ടയത്ത് പര്യടനം നടത്തും. അതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എന്‍എസ്എസ് യൂനിറ്റുകളുടേയും സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ രക്തദാന ക്യാംപ് നടത്തുന്നുണ്ട്. നാളെ കൊഴുവനാല്‍, എട്ടിന് പാല, ഒമ്പതിന് പൂഞ്ഞാര്‍, പത്തിന് വാകത്താനം, 11 ന് എസ്എച്ച്മൗണ്ട് കോട്ടയം, 12 ന് കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് രക്തദാന ക്യാംപുകള്‍ നടക്കുന്നത്. ജില്ലാതല പര്യടനത്തിന്റെ ഉദ്ഘാടനം നാളെ  രാവിലെ 9.30 ന് കൊഴുവനാലില്‍ അഡ്വ. ജോയി അബ്രഹാം എംപി നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പി സി ജോര്‍ജ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍  ജേക്കബ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മൊബൈല്‍ ബ്ലഡിന് സ്വീകരണം നല്‍കും.  ഒരേ സമയം നാല് പേരുടെ രക്തം സ്വീകരിക്കാനും രക്തം ദാനം ചെയ്യുന്നവരെ പരിശോധിക്കാനും രക്തം എടുത്തു കഴിഞ്ഞവര്‍ക്ക് വിശ്രമിക്കാനും രക്തം സൂക്ഷിക്കാനും സൗകര്യമുളളതാണ് ബ്ലഡ് മൊബൈല്‍. ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷനല്‍ ഡിസ്ട്രിക്ട് 318 ബിയുടെ പുതിയബ്ലഡ് മൊബൈലും പര്യടനത്തില്‍ പങ്കു ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day