|    Dec 10 Sat, 2016 10:31 am

യോജിച്ച് സമരം നടത്താമെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സിപിഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്താമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കാമെന്നാണ് വ്യക്തമാക്കിയത്. നോട്ട് പ്രതിസന്ധിയില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ വലിയ പ്രതിഷേധവും ജനവികാരവും ഉയരുന്ന ഘട്ടത്തില്‍ അതിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഒരുമിച്ച് നില്‍ക്കേണ്ട അവസരത്തില്‍ ഇത്തരം സങ്കുചിതമായ നിലപാട് സ്വീകരിക്കുന്ന സമീപനം കോടിയേരി ബാലകൃഷ്ണനില്‍ നിന്നും പ്രതിക്ഷിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ സഹകരണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന ധനമന്ത്രിയെ അയക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാനുള്ള സാമാന്യ മര്യാദപോലും പ്രധാനമന്ത്രിയില്‍നിന്നുണ്ടായില്ല. ഈ സാഹചര്യത്തില്‍ വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്താന്‍ സംസ്ഥാന ധനമന്ത്രി ആര്‍ബിഐ ഗവര്‍ണറെ കാണണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാരംഗത്തുമുണ്ടായ സ്തംഭനാവസ്ഥയെക്കുറിച്ചും സഹകരണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചും കേന്ദ്രത്തെ അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചു. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നിത്തല, വി എം സുധീരന്‍, എം കെ മുനീര്‍, എ എ അസീസ്, അനൂപ് ജേക്കബ്, സി പി ജോണ്‍ എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day