|    Dec 4 Sun, 2016 3:17 am
FLASH NEWS

യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാര്‍: കോടിയേരി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ എല്ലാവരുമായും ചേര്‍ന്നുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം സഹകരണമേഖലയിലെ നിക്ഷേപം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഈ നിക്ഷേപമെല്ലാം ഊറ്റിയെടുത്ത് സ്വകാര്യ, കോര്‍പറേറ്റ് മേഖലയിലേക്ക് കൊണ്ടുപോവാനുള്ള നീക്കമാണ്. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയെ രക്ഷിക്കാന്‍ സഹകാരികള്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ ഒന്നിച്ചുനില്‍ക്കണം. അതില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി സഹകരിക്കാന്‍ സിപിഎം സന്നദ്ധമാണ്. ഒന്നിച്ചുപ്രക്ഷോഭം നടത്താനായില്ലെങ്കില്‍ എല്‍ഡിഎഫ് ഒറ്റയ്ക്ക് പ്രക്ഷോഭം നടത്തും. സഹകരിക്കുന്ന മറ്റുള്ളവരെയെല്ലാം ഒപ്പം നിര്‍ത്താന്‍ ശ്രമിക്കും. സര്‍വകക്ഷിയോഗത്തില്‍ ഏവര്‍ക്കും യോജിക്കാന്‍ കഴിയുന്ന കര്‍മപദ്ധതിയുണ്ടാക്കാന്‍ ആലോചിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് ആര്‍എസ്എസും ഇസ്‌ലാമിക് സ്‌റ്റേറ്റുമാണെന്നും അതുകൊണ്ട് ആരാധനാലയങ്ങള്‍ വര്‍ഗീയശക്തികള്‍ കൈയടക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day