|    Dec 7 Wed, 2016 4:04 pm
FLASH NEWS

യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥിക്ക് നിയമനം: അഞ്ചുപേര്‍ക്കെതിരേ വിജിലന്‍സ് കേസ്

Published : 21st November 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥിയെ നിയമിച്ചുവെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. വെങ്കിടഗിരി അടക്കം അഞ്ച് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ആര്‍എംഒ ജേക്കബ് ഷാജി, ലേ സെക്രട്ടറി പി പി മോഹനന്‍, സീനിയര്‍ ക്ലര്‍ക്ക് കെ രഘുനാഥന്‍, എം അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയ സംഭവം തേജസ് പുറത്തുകൊണ്ടുവന്നതോടെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഇടപെടുകയും ആശുപത്രി  സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തിരുന്നു.ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് അഭിമുഖം നടത്തിയത്. ഇതില്‍ പഴയങ്ങാടി മണ്ടൂര്‍ സ്വദേശി എം അരുണ്‍ കൃഷ്ണന് നിയമനം ലഭിച്ചു. എന്നാല്‍ അംഗീകൃത കോളജില്‍ നിന്നുള്ള മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് അരുണ്‍കൃഷ്ണന്‍ ഹാജരാക്കിയില്ല. പകരം വിഎച്ച്എസ്ഇ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയിരുന്നത്.  കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day