|    Dec 8 Thu, 2016 5:20 pm
FLASH NEWS

യേ ദില്‍ഹെ മുശ്കില്‍ ബഹിഷ്‌കരിക്കണം: ഗോവ ഡിജിപി

Published : 3rd November 2016 | Posted By: SMR

പനാജി: ഗായകന്‍ മുഹമ്മദ് റഫിയെ അപമാനിച്ച കരണ്‍ ജോഹറുടെ യേ ദില്‍ഹെ മുശ്കില്‍ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് ഗോവ ഡിജിപി മുക്‌തേഷ് ചന്ദര്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. സിനിമയിലെ ഒരു സംഭാഷണമാണു വിവാദമായത്. മുഹമ്മദ് റഫി ഇന്ത്യയുടെ മഹാഗായകരില്‍ ഒരാളാണെന്നും അദ്ദേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചന്ദര്‍ പറഞ്ഞു. റഫിയുടെ ആരാധകര്‍ ചിത്രം ബഹിഷ്‌കരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. റഫിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് അദ്ദേഹത്തിന്റെ മകന്‍ ഷാഹിദ് റഫിയും ആരോപിച്ചിരുന്നു. റഫിയുടെ പാട്ടിനെ നിലവിളിയോട് ഉപമിക്കുന്ന സംഭാഷണം ചിത്രത്തിലുണ്ട്. യേ ദില്‍ഹെ മുശ്കില്‍ എന്ന ചിത്രം പ്രദര്‍ശനത്തിനു മുമ്പുതന്നെ വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day