|    Dec 5 Mon, 2016 7:52 am

യൂസുഫലിയെ ജൂറി അംഗമായി നാമനിര്‍ദേശം ചെയ്തു

Published : 16th November 2016 | Posted By: SMR

കൊച്ചി: അടുത്തവര്‍ഷം ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചു നല്‍കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനര്‍ഹരെ കണ്ടെത്താനുള്ള ജൂറി കമ്മിറ്റിയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസുഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്തു. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്നു മുന്‍പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുകൂടിയായ യൂസുഫലിക്ക് ലഭിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചെയര്‍മാനായ ഉന്നത ജൂറി അവാര്‍ഡ് കമ്മിറ്റിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ജനുവരി 7, 9 തിയ്യതികളിലാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 529 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day