|    Dec 7 Wed, 2016 2:04 pm
FLASH NEWS

യൂസഫ് അറയ്ക്കലിന്റെ ഫേസ് ഓഫ് ക്രിയേറ്റിവിറ്റി ചിത്രപരമ്പര കോഴിക്കോട്ട്

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: അന്തരിച്ച പ്രമുഖ ചിത്രകാരന്‍ യൂസഫ് അറയ്ക്കലിന്റെ ‘ഫേസ്് ഓഫ് ക്രിയേറ്റിവിറ്റി’ എന്ന ചിത്രപരമ്പരയിലെ ചിത്രങ്ങള്‍ കാണാന്‍ ചിത്രാസ്വാദകര്‍ക്ക് അവസരമൊരുക്കി കേരള ലളിതകലാ അക്കാദമി. സര്‍ഗാത്്മക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട ശില്‍പികളുടെയും ചിത്രകാരന്‍മാരുടെ യും മുഖങ്ങള്‍ പതിവ് ചിത്രരീതിയില്‍ നിന്നും തികച്ചും വിഭിന്നമായി അറയ്ക്കല്‍ വരച്ചിരുന്നു. അവയാണ് കോഴിക്കോട്ടെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ഡിസംബര്‍ ഒന്നു മുതല്‍ പ്രദര്‍ശിപ്പിക്കുക. നമ്മുടെ ജൈവാന്തരീക്ഷത്തില്‍ മനുഷ്യസ്വത്വം വിളക്കിചേര്‍ത്ത ഇടം എന്നു പറയുന്നത് ക്രമേണ അസാധ്യമായിക്കൊണ്ടിരിക്കുന്നു. ലോകത്ത് മനുഷ്യമുഖം രേഖപ്പെടുത്തുക എന്നതും സര്‍ഗാത്്മക പ്രവര്‍ത്തനമാകുകയാണ്. സ്വഭാവ വൈശിഷ്ട്യങ്ങള്‍ രേഖാചിത്രങ്ങളില്‍ എങ്ങനെ വിന്യസിപ്പിക്കാം എന്ന് ഈ മുഖചിത്രങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുത്തിത്തരും. ഒന്നിന് വ്യാഴാഴ്ച അഞ്ചിന് യൂസഫ് അറയ്ക്കലിന്റെ പത്‌നി സാറ അറയ്ക്കല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സാറ അറയ്ക്കല്‍ കോഴിക്കോട്ടെത്തുമ്പോള്‍ സ്വാഭാവികമായും അറയ്ക്കല്‍ കോഴിക്കോടിന് സമ്മാനിച്ച അന്‍സാരി പാര്‍ക്കിലെ യോദ്ധാവിന്റെ ശില്‍പം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചേക്കും. യാതൊരു സംരക്ഷണവും നല്‍കാതെ യോദ്ധാവിന്റെ കരങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുള്ള ശില്‍പം അവരില്‍ വേദന ഉണ്ടാക്കും. യൂസഫ് അറയ്ക്കലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ നിമിഷം മാത്രമാണ് മറവില്‍ ആണ്ടുപോയ ആ മഹാശില്‍പത്തെ കോഴിക്കോട്ടെ ആസ്വാദകര്‍ ഓര്‍ത്തെടുത്തത്. പിന്നീട് ആ ശില്‍പം ഏത് രീതിയില്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നതിനെക്കുറിച്ച് ഒരു ആലോചനയും നടന്നതുമില്ല.അറയ്ക്കലിന്റെ പത്്‌നി സാറ ശില്‍പം കാണാനെത്തുവാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ആ മഹാനായ ശില്‍പിയുടെ ശില്‍പം കാടുപടലങ്ങള്‍ മാറ്റി വേണ്ട രീതിയില്‍ ഒരുക്കിവയ്ക്കാന്‍ അധികൃതര്‍ തയാറാവണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day