|    Dec 6 Tue, 2016 12:04 am
FLASH NEWS

യൂറോപ ലീഗ്: മാഞ്ചസ്റ്ററിന് ഇന്നു നിര്‍ണായകം

Published : 24th November 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യൂറോപ ലീഗില്‍ ഇന്നു നിര്‍ണായക മല്‍സരം. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ ഇന്നു ഹോളണ്ടില്‍ നിന്നുള്ള ഫെയ്‌നൂ ര്‍ദിനെ നേരിടും.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഫെനര്‍ബാച്ചെ സോര്‍യയെയും ബിയില്‍ ഒളിംപിയാക്കോസ് യങ് ബോയ്‌സിനെയും ഇയില്‍ എഎസ് റോമ പ്ലെസനെയും എഫില്‍ അത്‌ലറ്റിക് ബില്‍ബാവോ സസുവോലെയെയും കെയില്‍ ഇന്റര്‍മിലാന്‍ ഹപോല്‍ ഷെവയെയും നേരിടും. ഗ്രൂപ്പുഘട്ടത്തിലെ നാലാംറൗണ്ട് മല്‍സരങ്ങളാണ് ഇന്നു നടക്കുന്നത്.
രണ്ടു കളികള്‍ മാത്രം ശേഷിക്കെ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതാണ് മാഞ്ചസ്റ്റര്‍. ജയിച്ചെങ്കില്‍ മാത്രമേ റെഡ് ഡെവിള്‍സിന് അടുത്ത റൗണ്ട് സാധ്യത സജീവമാക്കാനാവുകയുള്ളൂ.പരിക്കിനെത്തുടര്‍ന്ന് കുറച്ച് കാലമായി ടീമിനു പുറത്തായിരുന്ന മിഡ്ഫീല്‍ഡര്‍ ഹെന്റിക് മികാതാര്‍യാന്‍ ഇന്നു മാഞ്ചസ്റ്റര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day