|    Dec 9 Fri, 2016 5:29 am
FLASH NEWS

യൂറോപ ലീഗ്: പോഗ്ബയ്ക്ക് ഡബിള്‍; ട്രാഫോര്‍ഡ് ചുവന്നു

Published : 22nd October 2016 | Posted By: SMR

ലണ്ടന്‍/ റോം: വിമര്‍ശകരുടെ വായടപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജഴ്‌സിയില്‍ ഫ്രഞ്ച് സ്റ്റാര്‍ പോള്‍ പോഗ്ബയുടെ മിന്നലാട്ടം. യൂറോപ ലീഗിലാണ് പോഗ്ബ യഥാര്‍ഥ പോഗ്ബയായത്. പോഗ്ബയുടെ മികവില്‍ തുര്‍ക്കി ചാംപ്യന്‍മാരായ ഫെനര്‍ബാച്ചെയെ മാഞ്ചസ്റ്റര്‍ 4-1ന് നിഷ്പ്രഭരാക്കുകയും ചെയ്തു.
ലോകത്തിലെ വിലപിടിപ്പുള്ള താരമെന്ന റെക്കോഡിന് അര്‍ഹനായ പോഗ്ബയ്ക്ക് ഇതുവരെ മൂല്യത്തിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ ഫെനര്‍ബാച്ചെയ്‌ക്കെതിരേ ഇരട്ടഗോളോടെ പോഗ്ബ നിറഞ്ഞാടിയപ്പോള്‍ ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ ആധികാരികവിജയം സ്വന്തമാക്കി.
അതേസമയം, മറ്റു പ്രധാന മല്‍സരങ്ങളില്‍ ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍മിലാന്‍, ഫിയൊറെന്റീന, റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെ എന്നിവര്‍ ജയം നേടി. എന്നാല്‍ എഎസ് റോമ, വിയ്യാറയല്‍ എന്നിവര്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു.
ഗ്രൂപ്പ് കെയില്‍ സതാംപ്റ്റനെയാണ് ഇന്റര്‍ 1-0ന് കീഴടക്കിയത്. ഗ്രൂപ്പ് ജെയില്‍ ഫിയൊറെന്റീന 3-1ന് ലിബെറെക്കിനെയും ഐയില്‍ ഷാല്‍ക്കെ 1-0ന് ക്രാസ്‌നോഡറിനെയും എയി ല്‍ ഫെയ്‌നൂര്‍ദ് 1-0ന് സോര്‍യയെയും പരാജയപ്പെടുത്തി. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഡിയി ല്‍ സെനിത് 2-1ന് ഡ്യുന്‍ഡാല്‍ക്കിനെയും എഫില്‍ ഗെന്‍ക് 2-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും മറികടന്നു.
ഫെനര്‍ബാച്ചെയ്‌ക്കെതിരേ 31, 45 മിനിറ്റുകളിലാണ് പോഗ്ബ വലകുലുക്കിയത്. ഇതില്‍ ആദ്യത്തേത് പെനല്‍റ്റിയില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് മനോഹ മായ ഷോട്ടിലൂടെയായിരുന്നു. ആന്റണി മര്‍ഷ്യാല്‍ (34), ജെസ്സി ലിന്‍ഗാര്‍ഡ് (48) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മാഞ്ചസ്റ്ററിന്റെ മുന്‍ ഗോളടിവീര നും ഡച്ച് സൂപ്പര്‍ താരവുമായ റോബിന്‍ വാ ന്‍പേഴ്‌സി 83ാം മിനിറ്റി ല്‍ ഫെനര്‍ബാച്ചെയുടെ ഗോള്‍ മടക്കി. മാഞ്ചസ്റ്റര്‍ വിട്ടശേഷം വാന്‍പേഴ്‌സി ആദ്യമായി ഓള്‍ഡ് ട്രാഫോര്‍ഡിലെ ത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.
ഈ ജയത്തോടെ ആറു പോയിന്റോടെ മാഞ്ചസ്റ്റ ര്‍ ഗ്രൂപ്പില്‍ തലപ്പത്തേക്കുയര്‍ന്നു. ഇതേ പോയിന്റുള്ള ഫെയ്‌നൂര്‍ദാണ് രണ്ടാമത്.
ഇംഗ്ലീഷ് ടീം സതാംപ്റ്റനെതിരേ 67ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരമായ അന്റോണിയോ കാന്‍ഡ്രേവയുടെ വകയായിരുന്നു ഇന്ററിന്റെ വിജയഗോള്‍. ടൂര്‍ണമെന്റില്‍ ഇന്ററിന്റെ ആദ്യ വിജയം കൂടിയാണി ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day