|    Dec 8 Thu, 2016 7:33 am
FLASH NEWS

യൂബര്‍ ടാക്‌സി തടഞ്ഞുവച്ച് യുവതിയെ അസഭ്യം പറഞ്ഞതായി പരാതി

Published : 1st December 2016 | Posted By: SMR

കൊച്ചി: യൂബര്‍ ടാക്‌സി തടഞ്ഞുവച്ച് യാത്രികയായ യുവതിയെ അസഭ്യം പറയുകയും ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതി. ഇന്നലെ രാവിലെ 7.15 ഓടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്നിലാണ് സംഭവം. ജോലി സംബന്ധമായ ട്രെയിനിങിന് ശേഷം ബാംഗ്ലൂരില്‍നിന്നും സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. സൗത്ത് സ്റ്റേഷനില്‍ എത്തിയശേഷം കാക്കനാട് പോവുന്നതിനായി യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു. ട്രിപ്പിനായി സൗത്തിലെത്തിയ യൂബര്‍ ടാക്‌സിയില്‍ കയറിയ ഉടന്‍തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എതിര്‍പുമായി എത്തി തടഞ്ഞു. ഇവിടെ യൂബര്‍ സര്‍വീസ് അനുവദിക്കില്ലെന്നും ഇവിടെ ഏര്‍പെടുത്തിയിരിക്കുന്ന പ്രീപെയ്ഡ് ഓട്ടോയില്‍ യാത്ര ചെയ്യണമെന്നും പറഞ്ഞ് തട്ടിക്കയറുകയായിരുന്നുവെന്ന് വിദ്യ പറഞ്ഞു. ഡ്രൈവറെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായും വിദ്യ പറഞ്ഞു. സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വിദ്യ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ഇത് നിരവധി ആളുകള്‍ കാണുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വിദ്യ പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. സ്ഥലത്തെത്തിയ പോലിസ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് വിദ്യ ആരോപിച്ചു. തുടര്‍ന്ന് വീണ്ടും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതനുസരിച്ച് രണ്ടാമതെത്തിയ പോലിസ് സംഘം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് 8.45 ഓടെയാണ് ഇവര്‍ക്ക് സൗത്തില്‍നിന്ന് യാത്ര തുടരാനായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും യൂബര്‍ ടാക്‌സി അധികൃതരും സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day