|    Dec 10 Sat, 2016 2:45 am
FLASH NEWS

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

Published : 1st November 2016 | Posted By: SMR

പേരാമ്പ്ര: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു. യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി എന്‍ കെ കുഞ്ഞിമൊയ്തിയുടെ നേതൃത്വത്തില്‍ കല്ലൂര്‍ ശാഖാ യൂത്ത് ലീഗ് ഭാരവാഹികളായ എന്‍ കെ നൗഷാദ്, കെ എം റിയാസ്, കെ ഇ അര്‍ഷാദ്, കെ കെ മുഹമ്മദ് ഷാഫി, കെഎംസിസി പ്രവര്‍ത്തകനായ കവേരിക്കണ്ടി ഇബ്രാഹിം രാജിവച്ച് സിപിഐ കല്ലൂര്‍ ബ്രാഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം ലീഗിന്റെ വ്യക്തി കേന്ദ്രീകൃത ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മനം മടുത്താണ് രാജിവച്ചതെന്ന് പാര്‍ടി മാറിയവര്‍ പറഞ്ഞു. കെ കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വീകരണം നല്‍കി. സി വി രജീഷ് അധ്യക്ഷത വഹിച്ചു. പി സജീഷ്, കെ വി കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് മെംബര്‍ ജയേഷ് പന്തിരിക്കര, കെ എം സുരേഷ്, സലാം പന്തിരിക്കര, ടി കെ ഗഫൂര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day