|    Dec 4 Sun, 2016 9:28 am
FLASH NEWS

യൂത്ത്‌ലീഗ് സമ്മേളനം സമാപിച്ചു; ഭാരവാഹികളെക്കുറിച്ച് ധാരണയായില്ല

Published : 14th November 2016 | Posted By: SMR

സമീര്‍ കല്ലായി

തിരൂര്‍: സംസ്ഥാന സമ്മേളനം സമാപിച്ചിട്ടും മുസ്്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളെക്കുറിച്ച് അന്തിമ ധാരണയായില്ല. ഡിസംബര്‍ അവസാനത്തോടെ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നേരത്തേ ഭാരവാഹികളെ സംബന്ധിച്ച് അന്തിമ തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് സമ്മേളനം നീട്ടിവച്ചിരുന്നത്. എന്നാല്‍, സമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന പതിവ് ലീഗിലില്ലെന്നാണ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. പി കെ ഫിറോസ്, ടി പി അഷ്‌റഫലി എന്നിവരോട് സമസ്തയ്ക്കുള്ള എതിര്‍പ്പായിരുന്നു ആദ്യ തടസ്സം. ഫിറോസിനും നജീബ് കാന്തപുരത്തിനുമെതിരേ നേരത്തേ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങളുടെ വാട്‌സ് ആപ്പ് സന്ദേശം വിവാദമായിരുന്നു. അഷ്‌റഫലിയെ എംഎസ്എഫ് അഖിലേന്ത്യാ ജന. സെക്രട്ടറിയാക്കാനും ആലോചനയുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് പശ്ചിമ ബംഗാളില്‍നിന്നുള്ള ഷാബിര്‍ ഗഫാറിനെയാണ് പരിഗണിക്കുന്നത്. മുനവ്വിറലി ശിഹാബ് തങ്ങളെയാണ് യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേ—ക്കു പരിഗണിക്കുന്നത്. യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി സ്ഥാനത്തേക്ക് പാലക്കാട്ടുനിന്നുള്ള എം എ സമദിന്റെ  പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതേസമയം, മലപ്പുറത്തിന് പ്രധാന ഭാരവാഹിത്വം ലഭിക്കാതെ പോവുന്നതും ചര്‍ച്ചയാവുന്നു. സഹ ഭാരവാഹിത്വത്തിലേ—ക്ക് എന്‍ കെ അഫ്‌സല്‍ റഹ്്മാന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരുടെ പേരാണ് മലപ്പുറത്തുനിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ കേരള സ്റ്റേറ്റ് മുസ്്‌ലിംലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗില്‍ ലയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോഷക സംഘടനകള്‍ക്കെല്ലാം അഖിലേന്ത്യാ കമ്മിറ്റി രൂപീകരിക്കുകയാണ്. യൂത്ത് അഖിലേന്ത്യാ കമ്മിറ്റിയിലേക്ക് സി കെ സുബൈര്‍, കെ എം അബ്ദുല്‍ ഗഫൂര്‍ എന്നിവരെ പരിഗണിച്ചേക്കും. നിലവിലെ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി മുസ്‌ലിംലീഗ് സംസ്ഥാന സഹഭാരവാഹിയാവും. പുതുതലമുറയില്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന എതിര്‍പ്പില്ലാത്ത പ്രമുഖരില്ലാത്തതാണ് ലീഗിനെ വട്ടംകറക്കുന്നത്. സമസ്തയുടെ എതിര്‍പ്പും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. മുസ്്‌ലിംലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ യൂത്ത്‌ലീഗ് പ്രശ്‌നം എങ്ങിനെ ഒത്തുതീര്‍പ്പാക്കുമെന്നതും നേതൃത്വത്തെ കുഴക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day