|    Dec 10 Sat, 2016 11:56 pm

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്്: ഇന്ന് ഗള്‍ഫിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. പൊവ്വല്‍ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മുളിയാര്‍ മാപ്പിള സ്‌കൂളിന് സമീപത്ത് താമസക്കാരനുമായ അബ്ദുല്‍ഖാദറാ(22)ണ് കുത്തേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ടൗണില്‍ വച്ചാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പൊവ്വലിലെ സത്താദ് സിയാദ് (22), സവാദ് (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മംഗളൂരു എയര്‍പോര്‍ട്ട് വഴി ഗള്‍ഫിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് കുത്തേറ്റുമരിച്ചത്. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് മുസ്്‌ലിംലീഗ് ആരോപിച്ചു. ബോവിക്കാനത്തെ രണ്ട് ക്ലബുകള്‍ ഫുട്‌ബോള്‍ മല്‍സരത്തെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ മറപിടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. പൊവ്വല്‍ ശാഖ മുസ്്‌ലിംലീഗ് സെക്രട്ടറി യൂസഫ്-അഫ്‌സ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: ഫാത്തിമ, ഫാഹിമ, സുഹൈല്‍, മഹ്ഫൂസ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ ഇന്ന് മുസ്്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക