|    Dec 4 Sun, 2016 3:21 am
FLASH NEWS

യു.എ.ഇ. സ്‌ക്കൂള്‍ യുവജനോല്‍സവം നവംമ്പര്‍ നാല് മുതല്‍

Published : 26th October 2016 | Posted By: mi.ptk

ann-equty

ദുബയ്:  ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി യൂ ഫെസ്റ്റ് 2016 എന്ന പേരില്‍ യുവജനോല്‍സവം സംഘടിപ്പിക്കുന്നു. അടുത്ത മാസം നാലിന് റാസല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് ആദ്യ പരിപാടിയെന്ന് ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള പറഞ്ഞു. അഞ്ചിന് ഉമ്മുല്‍ ഖുവൈന്‍ അജ്മാന്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയായിരിക്കും. അബുദബി വിദ്യാര്‍ത്ഥികള്‍ക്ക് 15 നും 18 ന് ഷാര്‍ജയിലും ദുബയിലും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും ഈ മല്‍സരങ്ങളില്‍ മികച്ച വിജയം കൊയ്തവരെ ഉള്‍പ്പെടുത്തി 25 ന് ദുബയില്‍ മെഗാ ഫൈനല്‍ സംഘടിപ്പിക്കും. 5 ഗ്രൂപ്പ് അടക്കം 11 ഇനങ്ങളിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്.മൂന്ന് സ്റ്റേജുകളിലായി രാവിലെ 8 മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. സ്‌ക്കൂള്‍ അധികൃതരുടെ സമ്മത പത്രത്തോടെ ഓണ്‍ലൈന്‍ വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജു അക്കരയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day