|    Dec 4 Sun, 2016 7:43 pm

യുവാവ് പണംലഭിക്കാത്തതിന്റെ ദേഷ്യം തീര്‍ത്തത് വൃദ്ധയോട്

Published : 16th November 2016 | Posted By: SMR

ആലുവ: എറ്റിഎമ്മില്‍ കയറി ഇറങ്ങി മടുത്ത യുവാവ് പണം ലഭിക്കാത്തതിന്റെ ദേഷ്യം തീര്‍ത്തത് വൃദ്ധയോട്. ആലുവ പമ്പ് കവലയിലെ ആക്‌സിസ് ബാങ്ക് എറ്റിഎമ്മില്‍ നിന്നും   പണമെടുക്കാന്‍ വന്ന യുവാവാണ് പമ്പിലെ 72 കാരിയായ ജീവനക്കാരിയെ മര്‍ദ്ദിച്ചത്. ആലുവ കീഴ്മാട് മാളിയേക്കല്‍ വീട്ടില്‍ എല്‍സിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ 7.00 മണിയോടെ ആലുവ പമ്പ് കവലയിലെ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള       ആക്‌സിസ് ബാങ്ക് എറ്റിഎമ്മിലാണ് സംഭവം. പണമെടുക്കാനായി എത്തിയ യുവാവിനോട് പരിസരം വൃത്തിയാക്കുന്നതിനായി ടൂ വീലര്‍ മാറ്റിവയ്്ക്കാന്‍ പമ്പിലെ ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് വാഹനം മാറ്റിവയ്്ക്കാന്‍ തയ്യാറാവാതെ തട്ടി കയറുകയായിരുന്നെന്ന് എല്‍സി പറഞ്ഞു. പണത്തിനായി എറ്റിഎമ്മുകളില്‍ കയറി ഇറങ്ങി ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാരോപിച്ചായിരുന്നു അസഭ്യം പറയാനാരംഭിച്ചത്. അനാവശ്യം പറയരുതെന്നും അമ്മയുടെ പ്രായമുണ്ടെന്നും പറഞ്ഞെങ്കിലും പലവട്ടം മുഖത്തിനടിക്കുകയായിരുന്നു.മുഖത്തിന് നീരുവന്ന് വീര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പമ്പിന് സമീപം നടന്ന സംഭവം അവ്യക്തമായാണെങ്കിലും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ അക്രമിച്ചയാളുടെ മുഖം വ്യക്തമല്ല. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day