|    Dec 7 Wed, 2016 1:25 am
FLASH NEWS

യുവാവിന്റെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ഫെയ്‌സ്ബുക്കില്‍ ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് തിരൂര്‍ക്കാട് സ്വദേശിയായ യുവാവിനെ രാത്രിയില്‍ പരിയാപുരം ക്വാറിയിലേക്ക് കൊണ്ടുപോയി ഇരുമ്പ് കമ്പികൊണ്ട് ഇരുകാലുകളും ഇടതുകൈയ്യും തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവടക്കം മൂന്നു പേരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ സ്വദേശി ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് സ്വദേശി അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെയാണ് പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18നാണു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ ആസിഫിന്റെ ഭാര്യയുമായി ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് ആസിഫിന്റെ സുഹൃത്തായ തിരൂര്‍ക്കാട് സ്വദേശി സബീര്‍ എന്നയാളെ ആസിഫും സുഹൃത്തുക്കളായ മുഹ്‌സിന്‍, ഫാജിസ് മുഹമ്മദ്, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരും കൂടി രാത്രി ഒന്‍പത് മണിയോടെ കാറില്‍ കയറ്റി പരിയാപുരം ക്രിസ്റ്റ്യന്‍ പള്ളിക്കു സമീപമുള്ള വെട്ടുകല്ല് ക്വാറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് ഇരുകാലുകളുടേയും മുട്ടിനു താഴെയും ഇടതുകൈയ്യും തല്ലി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അവശനായ സബീലിനെ പ്രതികളില്‍ ചിലര്‍ തന്നെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിച്ച് ടെറസിനു മുകളില്‍ നിന്നും വീണതാണെന്നു പറയുകയും ചെയ്തു. പോലിസിനോടു പറഞ്ഞാല്‍ കൊ ല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം ആരോടും പറഞ്ഞില്ല. സബീലിന്റെ സംസാരത്തി ല്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിഐ സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നപ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ സിഐ സാജു കെ എബ്രഹാം, എസ്‌ഐ ജോബിതോമസ്, അഡീഷണല്‍ എസ്‌ഐ നരേന്ദ്രന്‍ എസ്, സിപിഒ സുകുമാരന്‍ കാരാട്ടില്‍ എന്നിവരാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day