|    Dec 8 Thu, 2016 5:26 pm
FLASH NEWS

യുവാവിനെ സിനിമാ സ്‌റ്റൈലില്‍തട്ടിക്കൊണ്ടുപോയതായി പരാതി

Published : 2nd November 2016 | Posted By: SMR

കോതമംഗലം: യുവാവിനെ സിനിമാ സ്‌റ്റൈലില്‍ തണ്ടിക്കൊണ്ടു പോയതായി പരാതി. കോഴിപ്പിളളി കുടമുണ്ട പണിക്കവളപ്പില്‍ ശ്രീധരന്‍ മകന്‍ അരുണ്‍കുമാര്‍ (30)നെയാണ് ഇന്നോവ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി കോതമംഗലം പോലിസില്‍ പരാതി ലഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രണ്ടു ഇന്നോവ കാറുകളിലായെത്തിയ എട്ടംഗ സംഘം അരുണ്‍കുമാറിനെ തട്ടിക്കൊണ്ടുപോയതായി മാതാവ് വല്‍സ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വടിവാള്‍, കത്തി എന്നീ മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നും വല്‍സയുടെ പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. അരുണ്‍കുമാറിന്റെ പിതാവ് കോടാലി ശ്രീധരന്‍ എന്നറിയപ്പെടുന്ന ശ്രീധരന്‍ തൃശൂര്‍ കോടാലി ഭാഗത്ത് താമസിച്ചിരുന്നയാളാണ്. കുറച്ചു നാളായി അടിവാട് റോഡില്‍ കോഴിപ്പിളളി കുടമുണ്ട ഭാഗത്ത് വീട് വാങ്ങി താമസിക്കുകയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കുഴല്‍പണ ഇടപാടുകളും ഉണ്ട്. ഇയാള്‍ ഇപ്പോള്‍ സ്ഥലത്തില്ല. കുഴല്‍പണ ഇടപാടുകളുമായി ബന്ധപ്പെട്ട ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോവലിനു പിന്നില്‍ എന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ചു വരുന്നതായും പോലിസ് അറിയിച്ചു. അതേസമയം മലപ്പുറം സ്വദേശി നിസാമുദ്ദീന്‍, കൊടുവള്ളി സ്വദേശി അന്‍വര്‍ സാദിഖ് എന്നിവരാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടുകാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day