|    Dec 3 Sat, 2016 1:31 am
FLASH NEWS

യുവാവിനെ വെട്ടിയ കേസ്: ഒരാള്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

മഞ്ചേശ്വരം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം തൂമിനാടിലെ രാജേഷ് കുമാറി(32)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ തൂമിനാടിലെ അബൂബക്കര്‍ സിദ്ദിഖി(24)നെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോവുന്നതിനിടെയാണ് നാലംഗ സംഘം രാജേഷ് കുമാറിനെ തടഞ്ഞ് നിര്‍ത്തി വെട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരേ മഞ്ചേശ്വരം പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസല്‍ എന്നിവരെ അന്വേഷിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day