|    Dec 5 Mon, 2016 9:59 am
FLASH NEWS

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: അന്വേഷണം ഊര്‍ജിതമാക്കി

Published : 9th November 2016 | Posted By: SMR

വിഴിഞ്ഞം: മകളെ സ്‌കൂളില്‍ കൊണ്ടുവിട്ടു മടങ്ങിയ യുവാവിനെ പട്ടാപ്പകല്‍ റോഡിലിട്ടു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി മൂന്നു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. വെട്ടേറ്റ ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജ്(32) അപകടനില തരണം ചെയ്തുവെന്നു പോലിസ് പറഞ്ഞു. ഫോര്‍ട്ട് എസി, കണ്‍ട്രോള്‍ റൂം എസി, നേമം സിഐ എന്നിവരുടെ നേതൃത്വത്തിലാണു സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത ആക്രമികളുടെ റിവോള്‍വര്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും ഇവ ലഭ്യമായതിനെക്കുറിച്ചു പ്രതികള്‍ പിടിയിലായാലേ അറിയാന്‍ കഴിയുമെന്നും പോലിസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിനു സമീപമായിരുന്നു സംഭവം. മനോജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രതീഷിനെ പിടിച്ചുവച്ചതിനു ശേഷമായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണം. രതീഷ് ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.  ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തിരുവല്ലം എസ്‌ഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day