|    Dec 8 Thu, 2016 7:52 pm

യുവാവിനെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ച സംഭവം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കണം

Published : 29th November 2016 | Posted By: SMR

ആലത്തൂര്‍: കാവശ്ശേരി ഇരട്ടക്കുളം നൊച്ചിപറമ്പില്‍ യുവാവിനെയും കുടുംബത്തേയും ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ ബി ജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കാവശേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 8 ഓടുകൂടിയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരായ ഇടത്തില്‍ കോളനി വിജയന്‍ (45) വിജീഷ് (22) എന്നിവര്‍ ചേര്‍ന്ന് ഡിവൈഎഫ്‌ഐ ആനമാറി യൂനിറ്റ് സെക്രട്ടറി മണികണ്ഠന്‍ (26) ന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ വാസു മരിച്ച വീട്ടിലെത്തി വിജയനും വിജീഷും 20 ലധികം വരുന്ന ബിജെപി ഗുണ്ടകളും ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മണികണ്ഠന്റെ അനിയന്‍ അനീഷ് (20), ഭാര്യ, സഹോദരി, കുടുംബാംഗങ്ങള്‍ തുടങ്ങിയവരേയും ആക്രമിച്ചു. ഗൃഹോപകരണങ്ങളും നശിപ്പിച്ചിരുന്നു. ആക്രമത്തില്‍ പരിക്കേറ്റ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ മണികണ്ഠനേയും സഹോദരന്‍ അനീഷിനേയും ആശുപത്രി പരിസരത്തും ആക്രമിച്ചു. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും കുടുംബത്തെ വീട്ടില്‍ക്കയറി ആക്രമിക്കുകയും ചെയ്ത ബിജെപി ക്രിമിനലുകളെ പിടികൂടണമെന്നും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day