|    Dec 8 Thu, 2016 9:32 pm
FLASH NEWS

യുവമോര്‍ച്ച മാര്‍ച്ചിനിടെ സംഘര്‍ഷം: പോലിസുകാര്‍ക്ക് പരിക്ക്

Published : 6th November 2016 | Posted By: SMR

അഞ്ചാലുംമൂട്: ബിജെപി പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ പോലിസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ അഞ്ചാലുംമൂട് പോലിസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകര്‍ക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ രണ്ടു പോലിസുകാര്‍ക്കു പരുക്കേറ്റു. മാര്‍ച്ചില്‍ നിന്നു ബിജെപി നേതൃത്വം വിട്ടു നിന്നു. വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോയിക്കുട്ടി, സിപിഒ ജയകുമാര്‍ എന്നിവര്‍ക്കാണ് ബാരിക്കേഡ് മറിഞ്ഞു ദേഹത്തു വീണു പരുക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉച്ചയ്ക്കു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് സ്‌റ്റേഷനു സമീപം ബാരിക്കേഡ് തീര്‍ത്ത് പോലിസ് തടഞ്ഞു.  ഇതു തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്കു പരുക്കേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day