|    Dec 9 Fri, 2016 3:08 pm
FLASH NEWS

യുവതിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു

Published : 9th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തനിച്ചിരിക്കുകയായിരുന്ന യുവതിയെ റെയില്‍വെ പോലിസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും യുവതി ബന്ധുക്കളോടൊപ്പം പോയി. മഹാരാഷ്ട്രയിലെ രാജാറാം നാരായണ ഗൗഡയുടെ മകള്‍ രചന രാജാറാം ഗൗഡ (26) യെയാണ് റെയില്‍വെ പോലിസ് കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് രണ്ടാംക്ലാസ് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ നാലിനാണ് രചന രാജാറാം ഗൗഡ മുബൈയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ കയറിയത്. പിന്നീട് കാസര്‍കോട് റെയില്‍വെസ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ട്രെയിന്‍ മാറിക്കയറിയതാണ് ഇവര്‍ കാസര്‍കോട്ടെത്താന്‍ കാരണമായത്. മുംബൈയില്‍ നിന്ന് ബന്ധുക്കളെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day