|    Dec 7 Wed, 2016 2:04 pm
FLASH NEWS

യുവതിയുടെ കൊലപാതകം: ആര്‍എസ്എസിനെതിരേ പ്രതിഷേധം

Published : 21st October 2016 | Posted By: SMR

വൈക്കം: ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന് പാറമടയില്‍ തള്ളിയ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജ് മാത്രമാണോ എന്ന ചോദ്യത്തിനു ദുരൂഹതയേറുന്നു. കാരണം ദുരൂഹതകള്‍ നിറഞ്ഞ പാറമടയിലേക്ക് സൂരജ് തന്നെയെത്താനുള്ള സാധ്യത വിദൂരമാണ്. വീട്ടില്‍ നിന്ന് എത്തിയ സുകന്യയെ സ്‌നേഹം നടിച്ച് പാറമടയ്ക്കു സമീപം എത്തിച്ച് കഴുത്തുഞെരിച്ചു കൊന്ന ശേഷം പാറമടയിലേക്കു തള്ളുകയായിരുന്നുവെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. എന്നാല്‍ ഒറ്റയ്ക്ക് കൃത്യം നിറവേറ്റാനുള്ള സാധ്യതയില്‍ ദുരൂഹത ശക്തമാണ്.പെണ്‍കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജിനെതിരേ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ഇതുപോലുള്ള ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലേക്കാണോ നിങ്ങളുടെ മക്കളെ അയക്കുന്നതെന്നു സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധമുയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ബിജെപിയും ആര്‍എസ്എസും ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്സും സംഭവത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day