|    Dec 6 Tue, 2016 9:27 pm
FLASH NEWS

യുവജനോല്‍സവത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള മല്‍സരം കുറഞ്ഞു: വീണാ ജോര്‍ജ്

Published : 1st December 2016 | Posted By: SMR

പത്തനംതിട്ട: ഗ്രേഡിങ് വന്നതു കാരണം യുവജനോല്‍സവത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള മല്‍സരം കുറഞ്ഞിട്ടുണ്ടെന്ന്  വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. എംഎല്‍എ യേശുദാസ്, ജയചന്ദ്രന്‍, മഞ്ജുവാര്യര്‍ നിരവധി പ്രഗത്ഭര്‍ യുവജനോല്‍സവ വേദിയില്‍ നിന്നാണ് നേട്ടത്തിന്റെ പടവുകള്‍ കയറിത്തുടങ്ങിയത്. ഇതിനാല്‍ ഈ വേദി ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ ശക്തരാക്കാനും ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും യുവജനോല്‍സവ വേദികള്‍ക്ക് സാധിക്കും. ഇത് ജീവിതത്തിലെ സുവര്‍ണാവസരമാണ്. ബാല്യ-കൗമാരങ്ങളുടെ ഉല്‍സവമാണിത്. ഓരോ നിമിഷവും ആസ്വദിച്ച് ഇതില്‍ പങ്കെടുക്കണം. 1992ലെ യുവജനോല്‍സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതിന്റെ പത്രവാര്‍ത്തകള്‍ ഇപ്പോഴും താന്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതായും എംഎല്‍എ പറഞ്ഞു. എന്‍എന്‍ഡിപി പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിനിയും നര്‍ത്തകിയുമായ അമൃതകല കലാമല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കലാ അജിത്, മിനി ശ്യാം മോഹന്‍, മനോജ് മാധവശേരില്‍, സാംസണ്‍ തെക്കേതില്‍, ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, ബ്ലോക്ക് അംഗം ആലീസ് രവി, ചെന്നീര്‍ക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കെ സാം, സ്ഥിരംസമിതി അധ്യക്ഷ രാധാമണി സുധാകരന്‍, ചെന്നീര്‍ക്കര പഞ്ചായത്തംഗങ്ങളായ എ പി അനു, സുശീല ടി ജോര്‍ജ്, റ്റിറ്റി ജോണ്‍, അഭിലാഷ് വിശ്വനാഥ്, ജെസി ബേബി, എഇഒ കെ വല്‍സല, സ്‌കൂള്‍ മാനേജര്‍ വി കെ സജീവ്, പിടിഎ പ്രസിഡന്റ് ബൈജു കെ കോശി, കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് തോമസ് സംസാരിച്ചു. 70 സ്‌കൂളുകളില്‍ നിന്ന് 2000 വിദ്യാര്‍ഥികളാണ് കലാമാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്. മേള നാളെ സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day