|    Dec 2 Fri, 2016 11:32 pm
FLASH NEWS

യുവജനങ്ങളുടേതു സര്‍ഗാത്മക രാഷ്ട്രീയമാവണം: കടകംപള്ളി സുരേന്ദ്രന്‍

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: യുവജനങ്ങളുടേതു പൊതുനന്മയ്ക്കും രാജ്യത്തിനും ഉപകാരമുള്ള സര്‍ഗാത്മക രാഷ്ട്രീയപ്രവര്‍ത്തനമാവണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ യുവജന കമ്മീഷന് കഴിയണം. യുവജനങ്ങള്‍ക്കിടയില്‍  സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനുള്ള ബാധ്യതയും യുവജനകമ്മീഷനുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കാംപസുകളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിക്കുന്നു. പ്രബുദ്ധമായ ചിന്താധാരകളുള്ള കാംപസ് രാഷ്ട്രീയം പലയിടങ്ങളിലും ഇല്ലാതാവുന്നതിന്റെ ഫലമാണിത്. രാഷ്ട്രത്തിന് വേണ്ടിയുള്ളതാണു രാഷ്ട്രീയം എന്നു മനസ്സിലാക്കാതെ സങ്കുചിതമായി അതിനെ ഉപയോഗിക്കുന്നതു കൊണ്ടുള്ള  പ്രശ്‌നങ്ങളുമുണ്ട്. ഇവിടെയാണു സര്‍ഗാത്മക രാഷ്ട്രീയപ്രവര്‍ത്തനമെ—ന്ന ചിന്താഗതി ഉണ്ടാവേണ്ടത്. അതില്ലെങ്കില്‍ തിന്മയുടെ ഇരുട്ട് കാംപസുകളില്‍ പിടിമുറക്കും. നാടിന്റെ മുന്നേറ്റത്തിന് ഏവരെയും ഒന്നിപ്പിക്കുന്ന പൊതുഇടമായി യുവജന കമ്മീഷന്‍ മാറണമെന്നും മന്ത്രി പറഞ്ഞു.കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോം അധ്യക്ഷയായി. മുന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. ആര്‍ വി രാജേഷ്, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സ്വപ്‌ന ജോര്‍ജ്, അഡ്വ. വിനോദ് കായ്പാടി, ടി പി ബിനീഷ്, ബിജി, രാമചന്ദ്രന്‍ കുയ്യാണ്ടി, കമ്മീഷന്‍ സെക്രട്ടറി പി പി സജിത, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day