|    Dec 5 Mon, 2016 9:55 am
FLASH NEWS

യുപിഎസ് പൊട്ടിത്തെറിച്ച് വാര്‍ഷികാഘോഷത്തിനിടെ വിദ്യാലയത്തില്‍ വന്‍ അഗ്‌നിബാധ

Published : 28th November 2016 | Posted By: SMR

പാലക്കാട്: കിണാശ്ശേരി തണ്ണീര്‍പ്പന്തല്‍ വാസവി വിദ്യാലയത്തില്‍ വന്‍ അഗ്‌നിബാധ. ഇന്നലെ രാവിലെ 10.20ഓടെ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് തീപ്പിടിത്തമുണ്ടായത്. കംപ്യൂട്ടര്‍ ലാബില്‍ യുപിഎസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.
ഉടന്‍ തന്നെ സദസ്സിലുണ്ടായിരുന്ന രക്ഷിതാക്കള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മല്‍സരങ്ങള്‍ക്ക് തയ്യാറെടുക്കുകയായിരുന്ന എല്‍കെജി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ മേക്കപ്പ് റൂമുകളില്‍ കുടുങ്ങിയത് രക്ഷിതാക്കളെ പരിഭ്രാന്തരാക്കി. എന്നാല്‍, ക്ലാസ് മുറികള്‍ പൂട്ടിയിരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടം നടന്ന ഉടന്‍ പാലക്കാട് നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദേ്യാഗസ്ഥര്‍ പറഞ്ഞു.  നാശനഷ്ടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  തീപ്പിടിത്തം അറിഞ്ഞ ഉടന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചിതറി ഓടിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്.  സ്‌കൂള്‍ മാനേജര്‍ എന്‍ മുരളി, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് കെ എ വേണുഗോപാല്‍, വാര്‍ഡ് അംഗം കെ. മണിയന്‍, വിനോദ് ചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
അതേസമയം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷവും മാറ്റിവച്ചു.തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day