|    Oct 27 Thu, 2016 12:47 am
FLASH NEWS

യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published : 7th October 2016 | Posted By: Abbasali tf

കോട്ടയം: സ്വാശ്രയ കോളജ് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരേ യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഗാന്ധിസ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ഒരാളുപോലും യുഡിഎഫ് നടത്തുന്ന സ്വാശ്രയ സമരത്തിന് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് തോന്നിയ കാരുണ്യംപോലും മുഖ്യമന്ത്രിയുടെ കുടുംപിടുത്തംമൂലം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാവുന്നു. ഇത് പിണറായി വിജയന്റെ ധാര്‍ഷ്ട്യം മൂലമാണ്. സമരരംഗത്ത് മുന്നോട്ടുവച്ചകാല്‍ പിന്നോട്ടുവച്ച ചരിത്രം യുഡിഎഫിനില്ല. അന്തിമവിജയം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് ബഡായി, ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, സിഎംപി ജില്ലാ സെക്രട്ടറി എംജി മധുസൂദനന്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി ഷാനവാസ്, കെപിസിസി സെക്രട്ടറിമാരായ പി എ സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, കോണ്‍ഗ്രസ് നേതാക്കളായ തോമസ് കല്ലാടന്‍, സണ്ണി കല്ലൂര്‍, രാധാ വി നായര്‍, അഡ്വ. ജി ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ യൂജിന്‍ തോമസ്, ബോബന്‍ തോപ്പില്‍, അഡ്വ. എന്‍ എസ് ഹരിശ്ചന്ദ്രന്‍, നന്തിയോട് ബഷീര്‍, ജയ് ജോണ്‍ പേരയില്‍, രാജീവ് മേച്ചേരി, ബോബി ഏലിയാസ്, ബാബു കെ കോര, ജോണി ജോസഫ്, ജോബോയ് ജോര്‍ജ്, സുനു ജോര്‍ജ്, മോഹന്‍ കെ നായര്‍, കെ സി നായര്‍, സണ്ണി കാഞ്ഞിരം, ടി ഡി പ്രദീപ്കുമാര്‍, ആര്‍ സജീവ്, ആനന്ദ് പഞ്ഞിക്കാരന്‍, ബിജു പുന്നത്താനം, അഡ്വ. പി എ ഷമീര്‍, നീണ്ടൂര്‍ മുരളി, പി വി പ്രസാദ്, എം എന്‍ ദിവാകരന്‍നായര്‍, ബിജു എസ് കുമാര്‍, ടി സി റോയി, പി പി സിബിച്ചന്‍, പി എച്ച് നാസര്‍, പ്രൊഫ. വി എന്‍ നാരായണപിള്ള, ബേബി തൊണ്ടാംകുഴി, റോയി മാത്യു, ബാബു ജോസഫ്, റോയി, കപ്പലുമാക്കല്‍, പി എന്‍ നൗഷാദ്, ജോമി ജോസഫ്, കെ ജി ഹരിദാസ്, ജോസഫ് അഗസ്റ്റിന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day