|    Dec 4 Sun, 2016 1:09 am
FLASH NEWS

യുഎസ് തിരഞ്ഞെടുപ്പ് നാളെ: അന്തിമഘട്ടത്തില്‍ മല്‍സരം കടുക്കുന്നു; ഹിലരിക്ക് നേരിയ മുന്‍തൂക്കം

Published : 7th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ തിരഞ്ഞെടുപ്പു പ്രചാരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ ഭൂരിപക്ഷം.
ഇന്നലെ വാഷിങ്ടണ്‍ പോസ്റ്റ്, എബിസി എന്നിവ സംയുക്തമായി പുറത്തുവിട്ട അഭിപ്രായ സര്‍വേയിലാണ് ഹിലരിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നു കാണിക്കുന്നത്. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് പുറത്തുവിട്ടിരിക്കുന്ന സര്‍വേയില്‍ ഹിലരി 47 ശതമാനം വോട്ടും ട്രംപ് 44 ശതമാനം വോട്ടും നേടി.
ഹിലരിയെ പിന്തുണയ്ക്കുന്നവരെല്ലാം പൂര്‍ണപിന്തുണ അറിയിക്കുമ്പോള്‍ ട്രംപിനെ അനുകൂലിക്കുന്നവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത് തങ്ങള്‍ ഹിലരിയോടു യോജിക്കുന്നില്ല എന്നാണ്. ഇ-മെയില്‍ വിവാദം വീണ്ടും ആളിക്കത്തിയതോടെ ട്രംപിനോടുള്ള താല്‍പര്യത്തേക്കാള്‍ ഹിലരിയോടുള്ള വിയോജിപ്പു മാത്രമാണ് അവര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. നാളെയാണ് യുഎസില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 10 ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day