|    Dec 3 Sat, 2016 7:56 am
FLASH NEWS

യുഎസ് തിരഞ്ഞെടുപ്പ് : അവസാന സംവാദത്തിലും ഹിലരിക്ക് ജയം

Published : 21st October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൂന്നാമത്തേതും അവസാനത്തേതുമായ സംവാദത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ജയം.
ലാസ്‌വെഗാസില്‍ നടന്ന സംവാദത്തില്‍ 13 പോയിന്റിന്റെ ഭൂരിപക്ഷത്തിനാണു ഹിലരി ജയിച്ചിരിക്കുന്നത്. സംവാദത്തില്‍ പങ്കെടുത്ത 52 ശതമാനം ആളുകളും ഹിലരിയെ അനുകൂലിച്ചു. 39 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ച് വോട്ടുചെയ്തതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. മുമ്പു നടന്ന രണ്ടു സംവാദങ്ങളിലും ഹിലരി തന്നെയായിരുന്നു മുമ്പില്‍. എന്നാല്‍ അവസാന സംവാദത്തില്‍ മുമ്പുനടന്ന രണ്ടെണ്ണത്തിനെ അപേക്ഷിച്ച് ഹിലരിക്ക് പിന്തുണയില്‍ കുറവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്.
ന്യൂയോര്‍ക്കില്‍ നടന്ന ആദ്യ സംവാദത്തില്‍ 35 പോയിന്റിന്റെ ഭൂരിപക്ഷവും സെന്റ് ലൂയിസില്‍ നടന്ന രണ്ടാമത്തെ സംവാദത്തില്‍ 23 പോയിന്റ് ഭൂരിപക്ഷവും ഹിലരി നേടിയിരുന്നു.
ബ്രെയ്ത്ബാര്‍ത് നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായസര്‍വേയിലും ഹിലരി മുന്‍കൈ നേടിയിരുന്നു. 59.3 ശതമാനം വോട്ടുകള്‍ ഹിലരി നേടുമെന്നാണ് സര്‍വേഫലം കാണിക്കുന്നത്. ട്രംപിന് 40.65 വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍വേയില്‍ കാണിക്കുന്നു.
ട്രംപിന് വോട്ടുചെയ്യണമോ എന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇതെന്നു സംവാദത്തിനു ശേഷം ഡെമോക്രാറ്റിക് ദേശീയ സമിതി വക്താവ് ഡോണ ബ്രാസില്‍ പറഞ്ഞു. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കു പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ട്രംപെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day