|    Dec 3 Sat, 2016 9:09 pm
FLASH NEWS

യുഎസ് കോണ്‍ഗ്രസ്സിലേക്ക് അഞ്ച് ഇന്ത്യക്കാര്‍

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: വാശിയേറിയ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരും. യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍വംശജയെന്ന ബഹുമതി നേടിയിരിക്കുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ കമല ഹാരിസ്. കാലഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചുവരുകയാണ് അവര്‍. ചെന്നൈ സ്വദേശിയാണ് കമലയുടെ മാതാവ്. ജനപ്രതിനിധിസഭയിലെ ആദ്യ മലയാളിയായി പ്രമീള ജയപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. സിയാറ്റിലില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണ് അവര്‍ മല്‍സരിച്ചത്. പാലക്കാട്ടുകാരാണ് പ്രമീളയുടെ മാതാപിതാക്കള്‍.
ജനപ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍വംശജനായ രാജകൃഷ്ണമൂര്‍ത്തി ഇല്ലിനോയില്‍നിന്നാണ് മല്‍സരിച്ചത്. ഡമോക്രാറ്റിക് ദേശീയ സമിതിയില്‍ ഈ വര്‍ഷമാദ്യം സ്പീക്കറായിട്ടുണ്ട്. കാലഫോര്‍ണിയയുടെ 17ാം ഡിസ്ട്രിക്ടില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രതിനിധി സഭയിലേക്കു മല്‍സരിച്ച ഇന്ത്യന്‍വംശജനായ റോഹിത് റാവു ഖന്നയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലഫോര്‍ണിയയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍വംശജനായ അമി ബേറയും വിജയം കൈവരിച്ചു. നിലവില്‍ കോണ്‍ഗ്രസ് അംഗമായ ബേറ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day