|    Oct 25 Tue, 2016 10:32 am
FLASH NEWS

യുഎസ് ഓപണ്‍ ഇന്നു മുതല്‍

Published : 29th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് അമേരിക്കയില്‍ തുട ക്കം. സീസണിലെ നാലാമത്തെ യും അവസാനത്തെയും ഗ്രാന്റ് സ്ലാം കിരീടം കൂടിയാണിത്.  ബില്ലി ജീന്‍ കിങ് ദേശീയ ടെന്നിസ് സെന്ററിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.
തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് റാക്കറ്റേന്തുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്‌സ് ടെന്നിസിലെ മോശം പ്രകടനത്തിന് അമേരിക്കയില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് താരം. റിയോയില്‍ സ്വര്‍ണ ഫേവറിറ്റായിരുന്ന ജോകോവിച്ച് ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരു ന്നു. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ജോകോവിച്ചിന്റെ കിരീടമോഹങ്ങള്‍ തല്ലിത്തകര്‍ത്തത്.
ഒളിംപിക് ചാംപ്യനും ലോക രണ്ടാം റാങ്കുകാരനുമായ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയില്‍ നിന്നാവും യുഎസ് ഓപണില്‍ ജോകോവിച്ചിന് ഏറ്റവുമധികം ഭീഷണി നേരിടേണ്ടിവരിക.  മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റി ന്‍കയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. പരിക്കുമൂലം മുന്‍ ചാംപ്യനും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ യുഎസ് ഓപണില്‍ കളിക്കുന്നി ല്ല. 1999നുശേഷം ആദ്യമായാണ് പരിക്കിനെത്തുടര്‍ന്ന് ഫെഡറര്‍ക്ക് യുഎസ് ഓപണ്‍ നഷ്ടമാവുന്നത്.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ ഫഌവിയ പെന്നറ്റയാണ് നിലവിലെ ജേതാവ്.
സിംഗിള്‍സില്‍ സാകേത് ഇന്ത്യക്കായി റാക്കറ്റേന്തും
ന്യുയോര്‍ക്ക്: യുഎസ് ഓപണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സാകേത് മൈനേനിക്ക് യോഗ്യത. കഴിഞ്ഞ ദി വസം നടന്ന യോഗ്യതാ മല്‍സരത്തില്‍ സെര്‍ബിയന്‍ താരമായ പെഡ്ജാ കൃസ്റ്റിനെ നേരിട്ടു ള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു സാകേത് യുഎസ് ഓകണ്‍ ബെര്‍ത്തുറപ്പിച്ചത്. സ്‌കോര്‍ 6-3, 6-0. 56 മിനിറ്റ് മാത്രമായിരുന്നു മല്‍സരത്തിന്റെ ദൈര്‍ഘ്യം.
യോഗ്യതാ റൗണ്ടിലെ മൂന്നു മല്‍സരങ്ങളിലായി മുഴുവന്‍ സെറ്റുകളിലും സാകേത് വിജയിച്ചിരുന്നു. സോംദേവ് ദേവ് വ ര്‍മനും യുകി ബാംബ്രിക്കും ശേഷം യു എസ് ഓപണ്‍ യോഗ്യത നേടുന്ന താരമായും സാകേത് മാറി. എടിപി ചാര്‍ട്ട് പ്രകാരം 143ാം സ്ഥാനക്കാരനാണ് സാകേത്. 48ാം റാങ്കുകാരനായ ചെക് റിപബ്ലിക്ക് താരം ജിറി വെസേലിയാണ് യുഎസ് ഓപണ്‍ ഒന്നാംറൗണ്ടില്‍ സാകേതിന്റെ എതിരാളി. ഒരു ഗ്രാന്റ്സ്ലാം മല്‍സരത്തില്‍ ആദ്യമായാണ് സാകേത് മല്‍സരിക്കുന്നത്.
ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ യോഗ്യതാ റൗണ്ടില്‍ രണ്ടാം റൗണ്ടില്‍ സാകേത് മല്‍സരിച്ചിരുന്നു. എന്നാല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ യോഗ്യതാ ആദ്യറൗണ്ടില്‍ തന്നെ താരം പുറത്തായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day