|    Dec 3 Sat, 2016 11:14 pm
FLASH NEWS

യുഎസില്‍ രണ്ട് വിമാനങ്ങള്‍ക്ക് തീപിടിച്ചു;ഒഴിവായത് വന്‍ ദുരന്തം

Published : 29th October 2016 | Posted By: mi.ptk

american-airlines

ചിക്കാഗോ: യുഎസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് വിമാനങ്ങള്‍ക്ക് തീപിടിച്ചു. ഫ്‌ളോറിഡയില്‍ ഫെഡ് എക്‌സിന്റെ ചരക്ക് വിമാനത്തിനും ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാവിമാനത്തിനുമാണ് തീപിടിച്ചത്.
ലാന്റിങിനിടെയാണ് ഫെഡ് എക്‌സ് ചരക്ക് വിമാനത്തിന് തീപിടിച്ചത്. ലാന്റിങ് ഗിയര്‍ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം. പൈലറ്റുമാര്‍ സുരക്ഷിതകരാണെന്നാണ് ലഭിക്കുന്ന വിവരം. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാവിമാനത്തിന് തീപിടിച്ചത്.
ചിക്കാഗോയിലെ ഓഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് തീപിടുത്തത്തില്‍ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തമാണ്. അമേരിക്കന്‍ എക്‌സ്പ്രസ് ബോയിങ് 767 യാത്രാവിമാനം ടേക്ക് ഓഫിന് ഒരുങ്ങവെയാണ് തീപിടിച്ചത്. ജീവനക്കാരും യാത്രക്കാരുമടക്കം 170 പേരുമായി പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വലത് വശത്തെ എഞ്ചിന്‍ തകരാറാണ് തീപിടുത്തമുണ്ടാകാന്‍ കാരണമായത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തേറിക്കുകയും വിമാനത്തിനുള്ളില്‍ പുക നിറയുകയുമായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വാതിലുകളിലൂടെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 120 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day