|    Dec 8 Thu, 2016 3:42 am
FLASH NEWS

യുഎന്‍ സ്ഥാപകദിന പരിപാടി; സംസ്ഥാനതല ഉദ്ഘാടനം

Published : 26th October 2016 | Posted By: SMR

കോഴഞ്ചേരി: അന്തര്‍ദേശീയ രാഷ്ട്രീയ പ്രതിഭാസങ്ങളേക്കാള്‍ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ യുഎന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്‍ പ്രതിനിധി സജി തോമസ് ചരുവില്‍. 71ാമത് യുഎന്‍ സ്ഥാപകദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ സി സഖറിയ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജിലെ വെജിറ്റോസ് എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡോ. ജോര്‍ജ് കെ അലക്‌സ് രചിച്ച ഐക്യരാഷ്ട്ര സംഘടന ചരിത്രവും വികാസവും എന്ന പുസ്തകത്തിന്റെ പ്രകാശനവും യുഎന്‍ അക്കാഡമിക് പ്രോഗ്രാം കേരളചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ടി കെ മാത്യു നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ ആര്‍ പ്രഹഌദന്‍ പുസ്തക അവതരണം നടത്തി. മികച്ച പ്രിന്‍സിപ്പലിനുള്ള ദേശിയ പുരസ്‌കാരം നേടിയ ഡോ. റോയ്‌സ്് മല്ലശേരിയെ സമ്മേളനത്തില്‍ ആദരിച്ചു. അഡ്വ. എബി കുര്യാക്കോസ,് ഡോ. മാത്യൂസ് എം ജോര്‍ജ്, ഡോ. വര്‍ഗീസ് ആന്റണി, ഡോ. ജോര്‍ജ് കെ അലക്‌സ്, ഡോ. ജാസി തോമസ്, പ്രഫ. സുരേഷ് മാത്യു ജോര്‍ജ്, പ്രഫ. ചിന്നു മറിയം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day