|    Dec 9 Fri, 2016 10:53 pm
FLASH NEWS

യുഎഇ വാറ്റ് നടപ്പാക്കാന്‍ വിദഗ്ധരെ തേടുന്നു

Published : 24th October 2016 | Posted By: SMR

അബൂദബി: വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ധനമന്ത്രാലയം വിദഗ്ധരെ തേടുന്നു. 2018 ജനുവരി 1 മുതലാണ് വാറ്റ് ഏര്‍പ്പെടുത്തുന്നത്. ലോകബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുഎഇ 5 ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നത്.  ആദ്യ വര്‍ഷം തന്നെ വാറ്റ് വഴി 3.27 ബില്യണ്‍ ഡോളര്‍ സംഭരിക്കാനാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ 28 വിഭാഗം വിദഗ്ധരെ ആവശ്യമുള്ളതായി അറിയിച്ചിട്ടുണ്ട്. ടാക്‌സ് വകുപ്പില്‍ പരിചയസമ്പന്നരായ ബിരുദവും ബിരുദാനന്തരബിരുദവും അറബിയും ഇംഗ്ലീഷും അറിയുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ മുതല്‍ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 28 വിഭാഗക്കാരെയാണ് ക്ഷണിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day