|    Dec 7 Wed, 2016 2:04 pm
FLASH NEWS

യാത്രക്കാര്‍ കയറുംമുമ്പ് ട്രെയിന്‍ വിട്ടു; ചങ്ങല വലിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി

Published : 21st November 2016 | Posted By: SMR

ഇരവിപുരം:ഇരവിപുരം റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ സംഘത്തില്‍പ്പെട്ട രണ്ടു കുട്ടികളും ഒരു സ്ത്രീയും ട്രെയിനില്‍ കയറിയപ്പോഴേക്കും ട്രെയിന്‍ വിട്ടു. ട്രെയിനില്‍ കയറാന്‍ കഴിയാതെ പോയവരും നാട്ടുകാരും ബഹളം വെച്ചതിനെ തുടര്‍ന്ന് നീങ്ങിയ തുടങ്ങിയ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. ഇതു മൂലം പത്തു മിനിട്ടോളം ട്രെയിന്‍ പ്ലാറ്റ്‌ഫോമിനു പുറത്ത് നിര്‍ത്തിയിടേണ്ടി വന്നു. ഇരവിപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ വൈകീട്ട് 6.45ഓടെയാണ് സംഭവം. കൊല്ലത്തു നിന്നും മധുര പാസ്സഞ്ചര്‍ ടെയിനില്‍ വര്‍ക്കലയിലേക്കു പോകാന്‍ വന്ന അഞ്ചംഗസംഘത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ ട്രെയിനില്‍ കയറിയതോടെ ഇരുപത് മിനിറ്റോളം വൈകിയെത്തിയ ട്രെയിന്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. ഈ സമയം കൊല്ലം ഭാഗത്തേക് അടുത്തുള്ള ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നതിനാല്‍ ട്രെയിനിന്റെ പുറകിലത്തെ ബോഗിയിലുണ്ടായിരുന്ന ഗാര്‍ഡ് ആ ട്രെയിനിന് സിഗ്‌നല്‍ നല്‍കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ട്രെയിനില്‍ കയറാന്‍ കഴിയാതെ പോയവരുടെ കൂട്ട നിലവിളിയും പ്ലാറ്റ്‌ഫോമിനടുത്തുണ്ടായിരുന്നവരുടെ ബഹളവും ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനൊടകം ട്രെയിനിലുണ്ടായിരുന്ന ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ നിന്നും ഗാര്‍ഡ് പുറത്തിറങ്ങി എല്ലാ ബോഗികളിലും കയറിയിറങ്ങിയെങ്കിലും ആരാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതെന്ന് കണ്ടെത്താനായില്ല. ട്രെയിന്‍ നിര്‍ത്തിയ സമയം കൊണ്ട് കയറാന്‍ കഴിയാതിരുന്ന വര്‍ക്കല സ്വദേശികളായ വീട്ടമ്മമാര്‍ ട്രെയിനില്‍ കയറുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയിടാന്‍ ഇടയാക്കിയ സംഭവത്തെക്കുറിച്ച് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്നും വയര്‍ലെസിലൂടെ ഗാര്‍ഡിനോട് വിശദീകരണം തേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day