|    Dec 4 Sun, 2016 11:53 pm
FLASH NEWS

യമനില്‍ വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു

Published : 22nd November 2016 | Posted By: SMR

സന്‍ആ: യെമനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ സമയപരിധി പൂര്‍ത്തിയാവാതെ അവസാനിച്ചു. കരാര്‍ നിലവില്‍ വന്നശേഷവും ആക്രമണങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണിത്. രണ്ടുവര്‍ഷത്തോളമായി യുദ്ധം തുടരുന്ന യമനില്‍ ഇക്കാലയളവില്‍ ആദ്യമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മുടങ്ങിപ്പോയ വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു മുന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേനയും ഇറാന്‍ പിന്തുണയുള്ള ഹാദി വിമതരും കരാറിലെത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 48 മണിക്കൂര്‍ കരാര്‍ നിലവില്‍ വന്നത്. ഈ സമയപരിധിക്കിടെ നൂറുകണക്കിനു തവണ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടന്നതായി യമനിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day