|    Oct 28 Fri, 2016 8:13 am
FLASH NEWS

യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണ് മരണത്തിന് കീഴടങ്ങിയ പ്രീയങ്ക യാത്ര ആവുന്നത് മുന്നു പേര്‍ക്ക് ജീവിതം നല്‍കി

Published : 17th September 2016 | Posted By: mi.ptk

priyanka

ചിറ്റാര്‍: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ചിറ്റാര്‍ കുളത്തുങ്കല്‍ (പ്ലാത്താനത്ത്) സജിയുടെ മകള്‍ പ്രീയങ്ക സജി(15) മരണത്തിന് കീഴടങ്ങിയത് മുന്നു പേര്‍ക്ക് ജീവിതം നല്‍കി. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് എട്ടോടെയുണ്ടായ അപകടത്തിലാണ് പ്രീയങ്കയും സഹോദന്‍ അലന്‍(അഞ്ച്) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ അലന്‍ അപകട സ്ഥലത്ത് തന്നെ മരച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രീയങ്ക 16ന് രാത്രി 10.45 ഓടെ വിധിക്ക് കീഴടങ്ങി. ഇടുപ്പെല്ലുകള്‍ തകര്‍ന്ന് തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ പ്രീയങ്കയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശസ്ത്രക്രീയയുടെ ഭാഗമായി ക്രയിനോട്ടമിക്ക് വിധേയമാക്കി വെന്റിലേറ്ററിന്റെ സഹായത്തോടെ പരിശ്രമിക്കുകയായിരുന്നു ആശുപത്രി അധികൃകര്‍. എന്നാല്‍ ഇതിനിടയില്‍ 16ന് രാത്രി 10.45 ഓടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പിതാവ് സജിയും മാതാവ് ബിന്ദുവും ബന്ധുക്കളുമായി ആലോചിച്ച് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. റിജോ പുത്തന്‍ പറമ്പിലും മെഡിക്കല്‍ കോ ഓഡിനേറ്റര്‍ എബി ജേക്കബും ചേര്‍ന്ന് സര്‍ക്കാരിന്റെ മൃത സജ്ഞീവനി പദ്ധതിയുമായി ബന്ധപ്പെടുകയും അവയവം ആവശ്യമുളളവര്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോട്ടയം സ്വദേശി സാബുവിന് കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെ നിന്നുള്ള മെഡിക്കല്‍ ടീം രാവിലെ ആറോടെ തിരുവല്ലയിലെത്തി ആറര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്ര ക്രീയ പൂര്‍ത്തിയാക്കി രണ്ട് വൃക്കകളും കരളും തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ഡോ. ബി വേണുഗോപാല്‍, ഡേ. ഹഷോര്‍, ഡോ. മുരളീധരന്‍, ഡോ. ഡൊമനിക്് ആന്റോ, ഡോ. മാത്യു പുളിക്കന്‍, ഡോ. രാജന്‍ ബാബു ശസ്ത്രക്രീയക്ക് നേതൃത്വം നല്‍കി. തിരുവനന്തുപുരത്തേക്കുള്ള യാത്രയില്‍ ഇവരെ സഹായിക്കാന്‍ പുളക്കീഴ് എസ്.ഐ. സലീം ഫിലിപ്പ്, പുഷ്പഗിരി മൊബൈല്‍ ആംബുലന്‍സും അകമ്പടിയായി പുറപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,060 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day