|    Dec 4 Sun, 2016 7:25 am
FLASH NEWS

മൗസില്‍ ദൗത്യം പ്രതീക്ഷയേക്കാള്‍ വേഗത്തില്‍: പ്രധാനമന്ത്രി

Published : 21st October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖിലെ മൗസില്‍ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കുന്നതിനായുള്ള ദൗത്യം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. കുര്‍ദ്-സര്‍ക്കാര്‍ സഖ്യസേനയ്‌ക്കൊപ്പം ഇറാഖി പ്രത്യേക സൈന്യവും ഇന്നലെ ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
കിഴക്കന്‍ മൗസിലിലും വടക്കന്‍ മൗസിലിലും ശക്തമായ മുന്നേറ്റമാണ് കുര്‍ദ് പോരാളികള്‍ നടത്തുന്നത്. യുഎസിന്റെ വ്യോമ പിന്തുണയോടെയാണ് ദൗത്യം നടക്കുന്നത്. ഇറാഖിലെ ഐഎസിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day