|    Dec 5 Mon, 2016 8:04 pm
FLASH NEWS

മൗസിലില്‍ ഐഎസ് വിജയിക്കുമെന്ന് ബഗ്ദാദി

Published : 4th November 2016 | Posted By: SMR

ബഗ്ദാദ്: മൗസില്‍ യുദ്ധത്തില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൗസില്‍ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കുന്നതിനായി യുഎസ് പിന്തുണയോടെ ഇറാഖ് സൈനികനീക്കം ആരംഭിച്ചശേഷം ഇതാദ്യമായാണ് ബഗ്ദാദി പ്രതികരിക്കുന്നത്.
ഐഎസ് പ്രവര്‍ത്തകരോടു തുര്‍ക്കിയില്‍ അധിനിവേശം നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ബഗ്ദാദി വ്യക്തമാക്കി. ഇപ്പോഴത്തെ യുദ്ധങ്ങളും പോരാട്ടങ്ങളും തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണു ചെയ്തതെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ ബഗ്ദാദി പറയുന്നു. 31 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയിട്ടില്ല. മരണംവരെ യുദ്ധം ചെയ്യണമെന്ന സന്ദേശമാണ് ബഗ്ദാദി അനുയായികള്‍ക്കു നല്‍കുന്നതെന്ന് ബെര്‍കെലി, കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക ഷെറീഫ സുഹൂര്‍ പറഞ്ഞു.
ഇറാഖ് സഖ്യസേനയ്ക്കുമുമ്പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കണമെന്നും ദൈവം നമുക്കൊപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം ഐഎസിന് ഭൂപ്രദേശങ്ങള്‍ നഷ്ടമാവുന്നുവെന്ന് സമ്മതിച്ചുകൊണ്ടുള്ള പ്രസ്താവനകൂടിയാണ് ഇപ്പോള്‍ പുറത്തുവന്ന സന്ദേശമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതിനുമുമ്പ് ബഗ്ദാദിയുടെ സന്ദേശം പുറത്തുവന്നത്. സിറിയയില്‍ റഷ്യയും യുഎസ് സഖ്യവും തുടരുന്ന വ്യോമാക്രമണങ്ങള്‍ക്കു രാജ്യത്തെ ഐഎസ് സാന്നിധ്യം ദുര്‍ബലപ്പെടുത്താനായില്ലെന്ന് അവകാശടുന്നതായിരുന്നു ഡിസംബറിലെ സന്ദേശം. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ബഗ്ദാദിയുടെ സന്ദേശം റെക്കോഡ് ചെയ്തതെന്നാണു വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day