|    Dec 6 Tue, 2016 5:37 pm
FLASH NEWS

മൗസിലില്‍ ഐഎസ് തിരിച്ചടിച്ചു; 19 മരണം

Published : 22nd October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖിലെ മൗസിലില്‍ ഐഎസിനെതിരായി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ കിര്‍കുക്കില്‍ ഐഎസ് തിരിച്ചടിച്ചു. ആക്രമണത്തില്‍ 19 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.
സര്‍ക്കാര്‍ കെട്ടിടങ്ങളും നിര്‍മാണത്തിലിരിക്കുന്ന വൈദ്യുത നിര്‍മാണ കേന്ദ്രവും ഐഎസ് ആക്രമിച്ചു. കൊല്ലപ്പെട്ടവരില്‍ ആറ് പോലിസുകാരും ഉള്‍പ്പെടും. തിങ്കളാഴ്ചയാണു മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യം സൈന്യം ആരംഭിച്ചത്. കുര്‍ദ് പെഷ്‌മെര്‍ഗ വിഭാഗത്തിന്റെയും യുഎസിന്റെയും പിന്തുണയോടെയാണ് ഐഎസിനെതിരായ ദൗത്യം നടക്കുന്നത്. ഇതിനകം നിരവധി ഗ്രാമങ്ങള്‍ ഐഎസില്‍ നിന്നും തിരിച്ചുപിടിക്കാന്‍ സൈനിക സഖ്യത്തിനു സാധിച്ചിട്ടുണ്ട്. അതിനിടെ മൗസിലിലേക്ക് 10000ഓളം പേര്‍ക്കുള്ള അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ അയച്ചതായി തുര്‍ക്കി റെഡ്ക്രസന്റ് അറിയിച്ചു.
അതിനിടെ മൗസിലില്‍ 550ഓളം കുടുംബങ്ങളെ ഐഎസ് പിടിച്ചുവച്ചതായി റിപോര്‍ട്ട്. സൈന്യം ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണിത്. ശക്തമായ ആക്രമണം നേരിടുമ്പോള്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനു വേണ്ടി തങ്ങളുടെ താവളങ്ങള്‍ക്കു ചുറ്റും ഇവര്‍ സിവിലിയന്‍മാരെ പാര്‍പ്പിച്ചതായാണ് റിപോര്‍ട്ട്.
യുഎന്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഗ്രാമത്തില്‍ 40ഓളം സിവിലിയന്‍മാരെ ഐഎസ് വധിച്ചതായും വക്താവ് റവീന ശംദാസനി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day